GUEST BOOK

Thursday, February 12, 2009

നവകേരള രക്ഷായാത്ര

നവ കേരളത്തിനായി പിണറായിയും ഉള്ള കേരളത്തെ രക്ഷിക്കാനായി രമേശനും ഇപ്പോള്‍ യാത്രയിലാണ് .കേരളത്തെ എന്നല്ല ലോകത്തെ തന്നെ ബാധിച്ച അഴിമതി എന്ന അര്‍ബുദത്തെപ്രതിരോധിക്കാന്‍ വേണ്ടി വിജയന്‍ സാര്‍ ലാവ്‌ലിന്‍ കമ്പനിയില്‍ നിന്നും കുറച്ചു കാശ് സംഘടിപ്പിചെടുത്ത് ബാക്കി പാട്ടപ്പിരിവും നടത്തി കണ്ണൂരില്‍ ഒരു കാന്‍സര്‍ ഹോസ്പിറ്റലും (കടലാസില്‍) തിരുവനതപുരത്ത് എ കെ ജി സെന്ററും ലോകമലയാളി തൊഴിലാളി സമൂഹത്തിനു ഉല്ലസിക്കാന്‍ വേണ്ടി ഒരു ചാനലും തുടങ്ങി .ഇതിന്റെ പേരില്‍ കാള പെറ്റു എന്ന് കേള്‍കുമ്പോള്‍ കയറെടുതോടുന്ന നമ്മുടെ പ്രതിപക്ഷവും അതുപോലെ തന്നെ മാധ്യമ പ്രവര്‍ത്തകരും ശരിക്കും നശിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അതിലും ഉത്തരവാദപെട്ട ഒരു നേതാവിന്റെ ഭാവിയാണെന്ന് കൂടെ ഓര്‍ക്കണം.പ്ലീസ് ലീവ് ഹിം എലോണ്‍..അദേഹത്തിന്റെ യാത്ര അവസാനിക്കും വരേക്കെങ്കിലും......

No comments: