അഖില ലോക പൂച്ചയോട്ട മത്സരം നടക്കുകയാണ് . പൂച്ചകളെല്ലാം തയ്യാറായി കഴിഞ്ഞു സ്റ്റര്ട്ടിംഗ് വെടി മുഴങ്ങി .മത്സരം ആരംഭിച്ചു .അവസാനം ഒരാള്‍ ഒന്നാം സ്ഥാനതിനര്‍ഹനായി .കപ്പു നേടിയ പൂച്ചയെ എല്ലാവരും വാനോളം പുകഴ്ത്തി .സോമാലിയയില്‍ നിന്നുള്ള പൂച്ചയായിരുന്നു അത് .പട്ടിണി രാജ്യമായ സോമാലിയയിലെ പൂച്ചയ്ക് ഒന്നാം സ്ഥാനം ലഭിച്ചതില്‍ എല്ലാവര്ക്കും അത്ഭുതം .പ്രാസന്ഗികളില്‍ ഒരാള്‍ ആകാംക്ഷ മറച്ചുവെച്ചില്ല .പട്ടിണിക്കൊലങ്ങളുടെ നാട്ടില്‍ നിന്നെത്തി ഒന്നാം സ്ഥാനം നേടിയതിന്റെ ഗുട്ടെന്‍സ് വെളിപ്പെടുതനമെന്നു അയാള്‍ പൂച്ചയോട് ആവശ്യപ്പെട്ടു .ഇത് കേട്ട് പൂച്ച ചൂടാകുകയായിരുന്നു .കുറെ നേരമായി എല്ലാവരും എന്നെ പൂച്ച പൂച്ച എന്ന് വിളിച്ച് അപമാനിക്കുന്നു .ഞാന്‍ സോമാലിയയിലെ പുലി യാണ് കൂട്ടരേ !!
Saturday, July 23, 2011
Thursday, July 21, 2011
Thursday, February 12, 2009
നവകേരള രക്ഷായാത്ര
നവ കേരളത്തിനായി പിണറായിയും ഉള്ള കേരളത്തെ രക്ഷിക്കാനായി രമേശനും ഇപ്പോള്‍ യാത്രയിലാണ് .കേരളത്തെ എന്നല്ല ലോകത്തെ തന്നെ ബാധിച്ച അഴിമതി എന്ന അര്‍ബുദത്തെപ്രതിരോധിക്കാന്‍ വേണ്ടി വിജയന്‍ സാര്‍ ലാവ്‌ലിന്‍ കമ്പനിയില്‍ നിന്നും കുറച്ചു കാശ് സംഘടിപ്പിചെടുത്ത് ബാക്കി പാട്ടപ്പിരിവും നടത്തി കണ്ണൂരില്‍ ഒരു കാന്‍സര്‍ ഹോസ്പിറ്റലും (കടലാസില്‍) തിരുവനതപുരത്ത് എ കെ ജി സെന്ററും ലോകമലയാളി തൊഴിലാളി സമൂഹത്തിനു ഉല്ലസിക്കാന്‍ വേണ്ടി ഒരു ചാനലും തുടങ്ങി .ഇതിന്റെ പേരില്‍ കാള പെറ്റു എന്ന് കേള്‍കുമ്പോള്‍ കയറെടുതോടുന്ന നമ്മുടെ പ്രതിപക്ഷവും അതുപോലെ തന്നെ മാധ്യമ പ്രവര്‍ത്തകരും ശരിക്കും നശിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അതിലും ഉത്തരവാദപെട്ട ഒരു നേതാവിന്റെ ഭാവിയാണെന്ന് കൂടെ ഓര്‍ക്കണം.പ്ലീസ് ലീവ് ഹിം എലോണ്‍..അദേഹത്തിന്റെ യാത്ര അവസാനിക്കും വരേക്കെങ്കിലും......
Subscribe to:
Posts (Atom)

