അഖില ലോക പൂച്ചയോട്ട മത്സരം നടക്കുകയാണ് . പൂച്ചകളെല്ലാം തയ്യാറായി കഴിഞ്ഞു സ്റ്റര്ട്ടിംഗ് വെടി മുഴങ്ങി .മത്സരം ആരംഭിച്ചു .അവസാനം ഒരാള്‍ ഒന്നാം സ്ഥാനതിനര്‍ഹനായി .കപ്പു നേടിയ പൂച്ചയെ എല്ലാവരും വാനോളം പുകഴ്ത്തി .സോമാലിയയില്‍ നിന്നുള്ള പൂച്ചയായിരുന്നു അത് .പട്ടിണി രാജ്യമായ സോമാലിയയിലെ പൂച്ചയ്ക് ഒന്നാം സ്ഥാനം ലഭിച്ചതില്‍ എല്ലാവര്ക്കും അത്ഭുതം .പ്രാസന്ഗികളില്‍ ഒരാള്‍ ആകാംക്ഷ മറച്ചുവെച്ചില്ല .പട്ടിണിക്കൊലങ്ങളുടെ നാട്ടില്‍ നിന്നെത്തി ഒന്നാം സ്ഥാനം നേടിയതിന്റെ ഗുട്ടെന്‍സ് വെളിപ്പെടുതനമെന്നു അയാള്‍ പൂച്ചയോട് ആവശ്യപ്പെട്ടു .ഇത് കേട്ട് പൂച്ച ചൂടാകുകയായിരുന്നു .കുറെ നേരമായി എല്ലാവരും എന്നെ പൂച്ച പൂച്ച എന്ന് വിളിച്ച് അപമാനിക്കുന്നു .ഞാന്‍ സോമാലിയയിലെ പുലി യാണ് കൂട്ടരേ !!
Subscribe to:
Post Comments (Atom)


No comments:
Post a Comment